എൽപിജി പ്രതിസന്ധി: സിലിണ്ടർ അളവ് കുറയ്ക്കാൻ നീക്കം, 14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും

gas

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി ഉടലെടുത്തതോടെ ഗാർഹിക സിലിണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

14.2 കിലോ സിലിണ്ടറിൽ 10 കിലോ എന്ന സ്റ്റിക്കർ പതിക്കും. വിലയും കുറയ്ക്കും. നിലവിൽ ഗാർഹിക സിലിണ്ടർ വിതരണത്തിന് സമയപരിധിയടക്കം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സിലിണ്ടറിന്റെ അളവ് കുറയ്ക്കുന്നതോടെ കൂടുതൽ പേരിലേക്ക് എൽപിജി എത്തുമെന്നാണ് പ്രതീക്ഷ

പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. സാധാരണ ഗതിയിൽ 14.2 കിലോ സിലിണ്ടർ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടർ ഏകദേശം ഒരു മാസം വരെ ഉപയോഗിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
 

Tags

Share this story