പാചക വാതക സിലിണ്ടറിന് 100 രൂപ കുറച്ചു; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. വനിതാ ദിനം പ്രമാണിച്ചാണ് വില കുറച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. വിലക്കുറവ് വനിതാ ദിന സമ്മാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

അതേസമയം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്ക് സബ്സിഡി തുടരാൻ തീരുമാനമായി. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് തീരുമാനിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന

Share this story