ഒഴുക്ക് തുടരുന്നു: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ കമലേഷ് ഷാ ബിജെപിയിൽ ചേർന്നു

kamalesh

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവുമൊടുവിലായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ കമലേഷ് ഷാ ബിജെപിയിൽ ചേർന്നു. അമർവാരയിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയ ആളാണ് കമലേഷ് ഷാ. ബിജെപി ദേശീയ ജോയന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ്, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ കമലേഷ് ഷായെ സ്വാഗതം ചെയ്തു

തന്റെ ഭാര്യയും ഹരായി നഗർ മുൻസിപ്പൽ ചെയർപേഴ്‌സണുമായ മാധ്വി ഷാ, സഹോദരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കേസർ നേതം എന്നിവർക്കൊപ്പമാണ് ബിജെപിയിൽ ചേർന്നത്. മോദിയുടെ വികസന പ്രവർത്തനങ്ങൾ സ്വാധീനിച്ചതിനാലാണ് ബിജെപിയിൽ ചേർന്നതെന്ന് കമലേഷ് ഷാ പറഞ്ഞു

2013, 2018, 2023 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച നേതാവാണ് കമലേഷ്. മധ്യപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19നാണ് നടക്കുന്നത്.
 

Share this story