മധ്യപ്രദേശിലെ പടക്ക നിർമാണശാല അപകടം: മരണം 12 ആയി, 200 ഓളം പേർക്ക് പരുക്ക്

mp

മധ്യപ്രദേശിലെ ഹർദ ഡില്ലയിലെ ബൈരാഗർ പ്രദേശത്തെ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. 200 ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 

അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ പ്രദേശത്ത് ആറോളം അനധികൃത പടക്ക നിർമാണ ശാലകൾ പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തി. ഇവയെല്ലാം പൂട്ടി സീൽ വെച്ചതായി അധികൃതർ അറിയിച്ചു. അപകടം നടന്ന പടക്ക നിർമാണ ശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

പടക്ക നിർമാണ ഫാക്ടറികളിൽ സുരക്ഷാ പരിശോധന നടത്താൻ മധ്യപ്രദേശ് സർക്കാർ പോലീസിനെയടക്കം ഉൾപ്പെടുത്തി സംയുക്ത സംഘം രൂപീകരിച്ചു. പരിശോധന വരും ദിവസങ്ങളിൽ കർശനമാക്കാം. മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ കടകളും പൂട്ടി സീൽ ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
 

Share this story