തിരുപ്പരങ്കുണ്ട്രം കൽത്തൂണിൽ ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; സർക്കാർ വാദം അസംബന്ധം
Jan 6, 2026, 12:37 IST
മധുര തിരുപ്പരങ്കുണ്ട്രം കുന്നിലെ കൽത്തൂണിൽ ദീപം കൊളുത്താമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെ സർക്കാരിന്റെ താത്പര്യത്തിനെതിരെയായാണ് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നത്. ദർഗയോട് ചേർന്ന കൽത്തൂണിൽ തന്നെ ദീപം തെളിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്
ദേവസ്ഥാനത്ത് ദീപം തെളിക്കണമെന്നും മറ്റുള്ളവർ അനുഗമിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണ്. ഉത്തരവിൽ തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമുണ്ട്
സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ സർക്കാർ പ്രേരിപ്പിക്കുന്നു. സമാധാനം തകരുന്നത് സർക്കാർ തന്നെ അസ്വസ്ഥത സ്‌പോൺസർ ചെയ്താൽ മാത്രമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ അജണ്ടക്കായി ആ നിലയിലേക്ക് പോകരുതെന്നും കോടതി പറഞ്ഞു.
