പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി വിധി

madras high court

തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയുടേതാണ് വിധി. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തിൽകുമാർ നൽകിയ ഹർജിയിലാണ് വിധി. ക്ഷേത്രങ്ങൾ പിക്‌നിക് സ്‌പോട്ടുകളല്ലെന്ന് കോടതി പറഞ്ഞു

പ്രവേശന കവാടങ്ങളിൽ കൊടിമരത്തിന് ശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. വ്യക്തികൾക്ക് അവരുടെ മതങ്ങളിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും അവകാശമുണ്ടെന്നും മറ്റ് മതവിശ്വാസികൾക്ക് ഹിന്ദു മതത്തിൽ വിശ്വാസമില്ലെങ്കിൽ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാൻ ഭരണഘടന ഒരു അവകാശവും നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
 

Share this story