മഹാരാഷ്ട്രയിലെ തോൽവി: ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ഫഡ്‌നാവിസ്

fadnavis

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് താൻ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് ഫഡ്‌നാവിസ് അറിയിച്ചു

മഹാവികാസ് ആഘാഡിക്ക് സഹതാപ വോട്ടുകൾ ലഭിച്ചെന്നും അതാണ് ബിജെപി സഖ്യത്തിന് തിരിച്ചടിയായതെന്നും വ്യക്തമാക്കിയാണ് ഫഡ്‌നാവിസ് രാജി തീരുമാനം അറിയിച്ചത്. 

അതേസയം ഫഡ്‌നാവിസ് രാജിവെക്കില്ലെന്നാണ് ബിജെപി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജൻ പ്രതികരിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം മാത്രമാണ് ഫഡ്‌നാവിസ് ഏറ്റൈടുത്തതെന്നും ഉപമുഖ്യമന്ത്രിയായി തുടരുമെന്നും ഗിരീഷ് മഹാജൻ പറഞ്ഞു
 

Share this story