മഹാരാഷ്ട്രയുടെ അജിത് ദാദ; വിട വാങ്ങിയത് ഒരു തെരഞ്ഞെടുപ്പിലും തോൽവിയറിയാത്ത നേതാവ്

ajith

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിൽ നടന്ന വിമാനാപകടത്തിലാണ് 66കാരനായ അജിത് പവാർ കൊല്ലപ്പെടുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു അജിത് പവാർ. അനുയായികൾ അജിത് ദാദ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അജിത് പവാർ ഇന്നേ വരെ ഒരു തെരഞ്ഞെടുപ്പിലും തോൽവി അറിഞ്ഞിട്ടില്ല

1982ലാണ് അജിത് പവാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 1991ൽ പൂനെ ജില്ലാ സെൻട്രൽ കോപറേറ്റീവ് ബാങ്കിന്റെ ചെയർമാനായി 16 വർഷം സേവനം അനുഷ്ഠിച്ചു. അതേ വർഷം തന്നെ ബാരാമതി മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചെങ്കിലും ശരദ് പവാറിനായി സീറ്റ് വിട്ടുകൊടുത്തു.

1991ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് വിജയിച്ചു. തുടർന്ന് 1995, 1999, 2004, 2009, 2014 വർഷങ്ങളിൽ ഏഴ് തവണ മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎ ആയി. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ തവണ ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ച നേതാവ് കൂടിയാണ് അജിത് പവാർ

ആറ് തവണയാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 2023ൽ എൻസിപിയുടെ പിളർപ്പോടെ അജിത് പവാർ പക്ഷം ശരദ് പവാറിനെ ഉപേക്ഷിച്ച് എൻഡിഎ പാളയത്തിലെത്തി. ഭൂരിഭാഗം എംഎൽഎമാരും അജിത് പവാറിനെ പിന്തുണച്ചതോടെ ഔദ്യോഗിക എൻസിപി അജിത് പവാറിന്റേതായി.
 

Tags

Share this story