ഗുജറാത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തല്ലിത്തകർത്തു

ഗുജറാത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തല്ലിത്തകർത്തു

ഗുജറാത്തിലെ അംറേലിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമാണ് തകർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

2018ലാണ് ഹരികൃഷ്ണ തടാകത്തിന് അടുത്തുള്ള പൂന്തോട്ടത്തിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർത്തത് ആരാണെന്ന് കണ്ടെത്താൻ ഗുജറാത്ത് പോലീസിന് സാധിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പോലീസിന്റെ മറുപടി

Share this story