ശതകോടികളുടെ ബോണ്ട് വാങ്ങിയ കമ്പനിക്ക് പ്രധാന നിർമാണ പദ്ധതികൾ; ബിജെപിക്ക് നൽകിയത് 585 കോടി

പ്രധാന നിർമാണ കമ്പനിയായ മേഘ എൻജിനീയറിംഗ് വാങ്ങിയത് ശതകോടികളുടെ ഇലക്ടറൽ ബോണ്ടുകൾ. ഇതിന് പിന്നാലെ മേഘ എൻജിനീയറിംഗിന് ലഭിച്ചത് വൻകിട നിർമാണ പദ്ധതികളാണ്. ജമ്മു കാശ്മീരിലെ സോജില പാസ് അടക്കമുള്ളവയുടെ കോൺട്രാക്ടുകൾ ഇതിലുൾപ്പെടുന്നു.

2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കമ്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിയുടെ അനുമതി ലഭിച്ചു. മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ പദ്ധതി ലഭിച്ചതിന് അടുത്ത മാസം 140 കോടിയുടെ ബോണ്ട് കമ്പനി വാങ്ങി. ഏറ്റവുമധികം സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ കമ്പനിയാണ് മേഘ എൻജിനീയറിംഗ്

ബിജെപിക്ക് 585 കോടിയാണ് ഇലക്ടറൽ ബോണ്ട് വഴി മേഘ എൻജിനീയറിംഗ് നൽകിയത്. ബിആർഎസിന് 195 കോടിയും ഡിഎംകെയ്ക്ക് 85 കോടിയും മേഘ സംഭാവനയായി നൽകി. ബോണ്ടുകളിലായി നിഫ്റ്റി കമ്പനികളിൽ നിന്ന് ബിജെപിക്ക് കിട്ടിയത് 521 കോടി രൂപയാണ്.

നിഫ്റ്റിയിലെ 15 കമ്പനികളും സെൻസെക്‌സിലെ എട്ട് കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങി. നിഫ്റ്റി കമ്പനികൾ വാങ്ങിയത് 646 കോടിയുടെ ബോണ്ടാണ്. അതേസമയം സെൻസെക്‌സ് കമ്പനികൾ വാങ്ങിയത് 337 കോടിയുടെ ബോണ്ടും.
 

Share this story