തെങ്കാശിയിൽ മലയാളിയായ വനിതാ റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ചു; വലിച്ചിഴച്ച് പീഡിപ്പിക്കാനും ശ്രമം

Rape

തമിഴ്‌നാട് തെങ്കാശിയിൽ മലയാളി വനിതാ ഗേറ്റ് കീപ്പർക്ക് നേരെ പീഡന ശ്രമം. തെങ്കാശി പാവൂർഛത്രം റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയെയാണ് ആക്രമിച്ചത്. റെയിൽവേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി ഇവര ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്

വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ച ഇയാൾ ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി ഉച്ചത്തിൽ നിലവളിച്ചതോടെ അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ജീവനക്കാരെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുനെൽവേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ കണ്ടെത്താൻ തെങ്കാശി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
 

Share this story