മലയാളി റെയിൽവേ ജീവനക്കാരി ആക്രമിക്കപ്പെട്ട സംഭവം; പത്താനാപുരം സ്വദേശി പിടിയിൽ

thenkassi

തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വെച്ചാണ് പ്രതി പിടിയിലായത്. 28കാരനാണ് അനീഷ്. ഇയാൾക്കെതിരെ കൊല്ലം കുന്നിക്കോട് സ്‌റ്റേഷൻ പരിധിയിലും സമാനമായ കേസ് നിലവിലുണ്ട്. 

വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. കാക്കി പാന്റ് മാത്രം ധരിച്ചയാളാണ് ആക്രമിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിക്രൂരമായ മർദനമാണ് ജീവനക്കാരിക്ക് ഏറ്റിരുന്നത്

തുടർന്ന് യുവതിയെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ച് ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. യുവതി ഉറക്കെ നിലവിളിച്ചതോടെ ഇയാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
 

Share this story