ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ അഫിയ അയ്യൂബിനെയാണ് (23) കാണാതായത്. സർവകലാശാലയിലെ എം.എ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഇവർ തിരുവനന്തപുരം സ്വദേശിനിയാണ്.
രാത്രി 11:30 ഓടെ ഓഖ്‌ല ഹെഡിലെ താൻ താമസിക്കുന്ന പേയിങ് ഗസ്റ്റ് (പി.ജി) താമസസ്ഥലത്തുനിന്നും മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ അഫിയയെ പിന്നീട് കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ മുറിയിൽ തന്നെ വെച്ചാണ് ഇവർ പുറത്തേക്ക് പോയതെന്ന് പോലീസ് വ്യക്തമാക്കുന്നു.
വിദ്യാർത്ഥിനി തിരികെ എത്താതിരുന്നതിനെ തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.