ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികൾക്ക് മർദനം

aswanth, sudhin

ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികൾക്ക് ക്രൂര മർദനം. സാക്കിർ ഹുസൈൻ കോളേജിലെ വിദ്യാർഥികളായ അശ്വന്ത്, സുധിൻ എന്നിവരാണ് മർദനത്തിന് ഇരയായത്. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ മർദിച്ചത്. പോലീസ് സ്‌റ്റേഷനിൽ എത്തിച്ചും മർദിച്ചതായാണ് വിവരം

മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണമെങ്കിലും മുണ്ട് ഉടുത്തതും ഹിന്ദി സംസാരിക്കാത്തതുമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. ചെങ്കോട്ട പരിസരത്ത് വെച്ചായിരുന്നു മർദനം. 

ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്തടക്കം ചവിട്ടി. രവിരംഗ് എന്ന കോൺസ്റ്റബിളും സത്യപ്രകാശ് എന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് മർദനത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലെയ്‌മെന്റ് അതോറിറ്റിക്കും പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികൾ
 

Tags

Share this story