ഇൻഡ്യ മുന്നണിയുടെ അധ്യക്ഷനായി മല്ലികാർജുന ഖാർഗെയെ തെരഞ്ഞെടുത്തു

kharge

പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ മുന്നണി അധ്യക്ഷനായി ഖാർഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്. എന്നാൽ കോൺഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാർജ്ജുൻ ഖാർഗെയെ തിരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം മമത ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് കക്ഷികളെ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്. 

Share this story