പ്രതിഷേധമൊക്കെ മാറ്റിവെച്ച് മമത നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; സിഎഎ മാറ്റി വെക്കണമെന്ന് അഭ്യർഥിച്ചതായും മമത

പ്രതിഷേധമൊക്കെ മാറ്റിവെച്ച് മമത നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; സിഎഎ മാറ്റി വെക്കണമെന്ന് അഭ്യർഥിച്ചതായും മമത

കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തി. കൊൽക്കത്ത രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന് പിന്നാലെ ബംഗാളിലെ പ്രക്ഷോഭങ്ങൾക്ക് മമത നേരിട്ട് നേതൃത്വം നൽകിയിരുന്നു. മോദിയുമായി കൂടിക്കാഴ്ചക്കില്ലെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ പുനർവിചിന്തനം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. സി എ എയും എൻ ആർ സിയെയും താൻ എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായും മമത പറഞ്ഞു.

ഔപചാരികതയുടെ പേരിലാണ് കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള 38,000 കോടി ഉടൻ നൽകണമെന്നും മമത ബാനർജി അഭ്യർഥിച്ചു. സംസ്ഥാനത്തിന് തുക വേണ്ടത് അത്യാവശ്യമാണ്. ഇത് ചോദിച്ച് വാങ്ങേണ്ടത് തന്റെ കടമയാണെന്നും മമത ബാനർജി പറഞ്ഞു

 

Share this story