മമത ബാനർജിക്ക് വീണു പരുക്കേറ്റ സംഭവം; കൊൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി

mamata

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണു പരുക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആരോ പുറകിൽ നിന്ന് തള്ളിയതാണെന്ന് മമത പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം. എന്നാൽ ഇത് തോന്നലായിരിക്കാമെന്നാണ് മമതെ ചികിത്സിച്ച ഡോ. മൃൺമയ് ബന്ദോപാധ്യായ പറഞ്ഞത്.

വ്യാഴാഴ്ച സന്ധ്യയോടെയാണ് സ്വീകരണമുറിയിൽ മമത ബാനർജി വീണത്. മമതയുടെ നെറ്റ് ഗ്ലാസ് ഷോക്കേസിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ മൂന്ന് തുന്നലും മൂന്നിൽ ഒരു തുന്നലിമിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ തുടരാൻ അഭ്യർഥിച്ചെങ്കിലും രാത്രി തന്നെ മമത വീട്ടിലേക്ക് മടങ്ങുകയായിരുന്നു

സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, മറ്റ് ബന്ധുക്കൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കാളിഘട്ടിലെ കുടുംബവീട്ടിലാണ് മമത താമസിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറണമെന്ന് പോലീസ് പലതവണ അഭ്യർഥിച്ചെങ്കിലും മമത നിരസിക്കുകയായിരുന്നു.
 

Share this story