വാഹനാപകടത്തിൽ മമതാ ബാനർജിക്ക് പരുക്ക്

Mamatha Banarji

കോൽക്കൊത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വാഹനാപകടത്തിൽ പരുക്കേറ്റതായി റിപ്പോർട്ട്. അപകടത്തിൽ പരുക്കേറ്റ മമത ബാനർജിയുടെ നെറ്റിയിലെ മുറിവിൽ നിന്ന് രക്തമൊഴുകുന്ന ചിത്രം തൃണമൂൽ കോൺഗ്രസ് പാർട്ടി എക്സിൽ പങ്കു വച്ചു.

ചെയർപേഴ്സൺ മമത ബാനർജിക്ക് കാര്യമായി പരുക്കേറ്റുവെന്നും നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നുമാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Share this story