മമത ബാനർജി പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിൽ; വിമർശനവുമായി ആധിർ രഞ്ജൻ ചൗധരി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി. മമത ബാനർജി പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്ന് ചൗധരി പറഞ്ഞു. സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിലെ ഭിന്നത മറ നീക്കി വരുന്നതിനിടെയാണ് വിമർശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആധിർ രഞ്ജൻ ചൗധരി. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മമത ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു.

ഞങ്ങൾ ആരോടും ഭിക്ഷ ചോദിച്ചില്ല. സഖ്യം വേണമെന്ന് മമത ബാനർജിയാണ് ആവശ്യപ്പെട്ടത്. മമതയുടെ കാരുണ്യം ഞങ്ങൾക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. മോദിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി സഖ്യം ആഗ്രഹിക്കുന്നില്ലെന്നും ചൗധരി പറഞ്ഞു
 

Share this story