ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്ന് പിന്തുണക്കുമെന്ന് മമത ബാനർജി

mamata

ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപീകരണത്തിനായി പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ ഇന്ത്യ സഖ്യവുമായി തൃണമൂൽ കോൺഗ്രസ് ഏറ്റുമുട്ടുന്നതിനിടെയാണ് മമതയുടെ നിർണായക പ്രഖ്യാപനം

സിപിഎമ്മുമായുള്ള കോൺഗ്രസിന്റെ ബന്ധത്തെ ചൊല്ലിയാണ് ഇന്ത്യ സഖ്യത്തിൽ നിന്നും മമത വിട്ടുനിൽക്കുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം കഴിഞ്ഞതോടെ മമത നിലപാട് മയപ്പെടുത്തി രംഗത്തുവരികയാണ്. ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി കേന്ദ്രത്തിൽ ഞങ്ങളുടെ പിന്തുണയിൽ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നാണ് മമത പറഞ്ഞത്

അതേസമയം സിപിഎമ്മിനെയും ബംഗാൾ കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി പരിഗണിക്കുന്നില്ലെന്നും മമത തുറന്നടിച്ചു. ദേശീയ തലത്തിലെ സംവിധാനത്തെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും മമത പറഞ്ഞു
 

Share this story