നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകുന്നത് അംഗീകരിക്കില്ലെന്ന് മമത; ഇന്ത്യ മുന്നണിയിൽ തർക്കം തുടരുന്നു

ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകാമെന്ന മമത ബാനർജിയുടെ നിർദേശം കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനോട് മമത പ്രതികരിച്ചിട്ടില്ല. എന്നാൽ ഇന്ത്യ സഖ്യത്തിന്റെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് മമത ബാനർജി വ്യക്തമാക്കി. കൺവീനർ പദത്തിലൂടെ നിതീഷ് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി സ്ഥാനാർഥിത്വമെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തുന്നത്

ഇക്കാര്യത്തിൽ തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി. സഖ്യയോഗം നീട്ടിവെച്ചത് തൃണമൂലിന്റെ എതിർപ്പ് മൂലമെന്നാണ് സൂചന. അതേസമയം 259 സീറ്റുകളിൽ തനിച്ച് മത്സരിക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം യുപിയിൽ 65 സീറ്റുകളിൽ മത്സരിക്കാനുള്ള നീക്കത്തിലാണ് സമാജ് വാദി പാർട്ടി. കോൺഗ്രസിനായി പത്ത് സീറ്റും ആർ എൽ ഡിക്ക് അഞ്ചും സീറ്റ് നൽകിയേക്കും.
 

Share this story