മിശ്രവിവാഹത്തിന് സഹായിച്ചതിൻ്റെ പക: സെക്കന്ദരാബാദിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അഞ്ച് പേർ അറസ്റ്റിൽ

വിലങ്ങ്

സെക്കന്ദരാബാദിലെ തുകാറാംഗേറ്റിൽ 2023-ൽ നടന്ന മിശ്രവിവാഹത്തിന് സഹായം ചെയ്തു നൽകിയതിൻ്റെ പ്രതികാരമായി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ലല്ലഗുഡ പോലീസ് അറസ്റ്റ് ചെയ്തു.

​ബുരുഗു കാർത്തിക് (26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നടന്ന പ്രണയവിവാഹത്തിന് കാർത്തിക് സഹായം നൽകിയിരുന്നു. ഇതേത്തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. കാർത്തികിനെ കത്തിയും മുളവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ കാർത്തിക് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. CCTV ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം പോലീസ് അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തു. 

Tags

Share this story