യുപിയിൽ യുവാവ് സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

badaun

ഉത്തർപ്രദേശിൽ യുവാവ് സുഹൃത്തിന്റെ വീട്ടിൽ കയറി രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു. പ്രതിയെ പിന്നാലെ പോലീസ് വെടിവെച്ചു കൊന്നു. യുപി ബദൗണിലാണ് ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ നടന്നത്. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് പ്രതി

കുട്ടികളുടെ അച്ഛൻ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. ചൊവ്വാഴ്ച വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് ചായ ആവശ്യപ്പെട്ടു. വീട്ടുകാർ ചായ എടുക്കാൻ പോയതോടെ വീടിന്റെ ടെറസിൽ കയറിയ ഇയാൾ അവിടെയുണ്ടായിരുന്ന രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. ആയുഷ്(13), അഹാൻ(7) എന്നിവരാണ് കൊല്ലപ്പെട്ടത്

കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസിനെ ആക്രമിച്ചെന്നും ഇയാളെ ഏറ്റുമുട്ടലിൽ വധിച്ചെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു
 

Share this story