1500 രൂപയെ ചൊല്ലിയുള്ള തർക്കം: ഡൽഹിയിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു

police

കടം വാങ്ങിയ 1500 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. ഡൽഹി പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. ഡിസംബർ 22നാണ് 29കാരനായ വിനോദിന്റെ മൃതദേഹം മാഡിപൂർ ജെജെ ക്ലസ്റ്ററിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റിട്ടുണ്ടായിരുന്നു

അന്വേഷണത്തിൽ അയൽവാസിയായ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് കണ്ടെത്തി. ഒളിവിലായിരുന്ന ഇയാളെ പോലീസ് ഡിസംബർ 25ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 


വിനോദിൽ നിന്ന് അബ്ദുള്ള 1500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്. കൊലപാതകത്തിന് ഒരു ദിവസം മുമ്പും വിനോദും അബ്ദുള്ളയും തമ്മിൽ തർക്കമുണ്ടായതായി. പ്രകോപിതനായ വിനോദ് അബ്ദുള്ളയുടെ വീട്ടിലെത്തി വീട്ടുകാരെ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞ അബ്ദുള്ള പിറ്റേന്ന് വിനോദിന്റെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

Share this story