വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വീട്ടിൽ കയറി യുവാവ് കുത്തിക്കൊന്നു

anjali

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു. കർണാടക ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളി വീരാപുർ ഒനി സ്വദേശി അഞ്ജലി അംബിഗറിനെയാണ്(20) ഗിരീഷ് സാവന്ത് എന്ന 21കാരൻ കുത്തിക്കൊന്നത്. 

കൃത്യത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഓട്ടോ ഡ്രൈവറാണ് ഗിരീഷ്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഇയാൾ അഞ്ജലിയെ ശല്യം ചെയ്തിരുന്നു. വീട്ടുകാരോടും ഇത് ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു

ബുധനാഴ്ച അഞ്ജലിയുടെ വീട്ടിലെത്തിയ ഗിരീഷ് യുവതിയോട് തനിക്കൊപ്പം മൈസൂരിലേക്ക് വരണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. യുവതി ഇത് എതിർത്തതോടെയാണ് ഇയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പലതവണ കുത്തിയത്. മാതാപിതാക്കൾ നേരത്തെ മരിച്ച അഞ്ജലി സഹോദരിക്കൊപ്പം മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.
 

Share this story