മംഗലാപുരത്ത് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
Dec 22, 2019, 12:25 IST
മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടകയിലെ യെദ്യൂരപ്പ സർക്കാർ. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകുമെന്ന് യെദ്യൂരപ്പ അറിയിച്ചു
ഡിസംബർ 19ന് നടന്ന വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മരിച്ച ജലീൽ കുദ്രോളി, നൗഷീൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് ധനസഹായം നൽകുക.
Karnataka Chief Minister B S Yediyurappa has announced Rs 10 lakh each as compensation to the families of the two people who died during protests in Mangaluru on December 19. #CitizenshipAmendmentAct (file pic) pic.twitter.com/mpsXvcqKgX
— ANI (@ANI) December 22, 2019