ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി പങ്കെടുക്കും
Wed, 8 Mar 2023

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തും. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് സാഹയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം സിപിഎം, കോൺഗ്രസ് കക്ഷികൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും.