മണിപ്പൂർ സംഘർഷം: പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു, കനത്ത ജാഗ്രത
സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘർഷം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടിയാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകളിൽ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
കുക്കി, നാഗ വിഭാങ്ങൾ തമ്മിലാണ് സംഘർഷം. കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. പിന്നാലെ കുക്കി സായുധ സംഘങ്ങൾ വെടിയുതിർത്തു. നാഗ, കുക്കി യുവാക്കൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് സംസ്ഥാനത്ത് വീണ്ടും കലാപത്തിന് തിരികൊളുത്തിയത്
നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. വെടിവെപ്പും കല്ലേറും നടന്നു. 25 വീടുകളാണ് തീയിട്ട് നശിപ്പിച്ചത്. പ്രശ്‌നപരിഹാരത്തിന് സർക്കാർതല ഇടപെടലും ആരംഭിച്ചു. പരുക്കേറ്റവരെ മുഖ്യമന്ത്രി ഖേംചന്ദ് സന്ദർശിച്ചു. സംഘർഷമേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
