മണിപ്പൂർ സംഘർഷം:ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയമാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഖാർഗെ

kharge

മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന് കാരണം ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയമെന്ന് കോൺഗ്രസ്. മണിപ്പൂരിലെ ജനങ്ങൾ സംയമനം പാലിക്കണം. സംസ്ഥാനത്ത് സമാധാനം നിലനിൽക്കാൻ അനുവദിക്കണമെന്നും മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു. 

മണിപ്പൂർ കത്തുകയാണ്. ബിജെപി സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുകയും മനോഹരമായ ഒരു സംസ്ഥാനത്തിന്റെ സമാധാനം തകർക്കുകയും ചെയ്തു. ബിജെപിയുടെ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും അധികാരക്കൊതിയുടെയും രാഷ്ട്രീയമാണ് ഈ കുഴപ്പത്തിന് കാരണം. എല്ലാ ഭാഗത്ത് നിന്നുമുള്ള ആളുകളോട് സംയമനം പാലിക്കാനും സമാധാനത്തിന് അവസരം നൽകാനും അഭ്യർഥിക്കുന്നതായി ഖാർഗെ ട്വീറ്റ് ചെയ്തു.
 

Share this story