ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് മണിപ്പൂർ ഗവർണർ പിൻവലിച്ചു

cross

വിവാദമായതോടെ മണിപ്പൂരിൽ ഈസ്റ്റർ അവധി പ്രവൃത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. 31ാം തിയതി പ്രവൃത്തിദിനമാക്കിയ ഉത്തരവാണ് പിൻവലിച്ചത്. 30ന് ശനിയാഴ്ച പ്രവൃത്തിദിനമായി തുടരും. സാമ്പത്തിക വർഷത്തിന്റെ അവസാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റർ ദിനത്തിൽ മണിപ്പൂരിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നിഷേധിച്ച് ഗവർണർ ഉത്തരവിട്ടത്

മാർച്ച് 30നും ഈസ്റ്റർ ദിനമായ 31ന് ഞായറാഴ്ചയും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നായിരുന്നു മണിപ്പൂർ ഗവർണർ അനസൂയ യുകെ പുറത്തിറക്കിയ ഉത്തരവിലുള്ളത്. നിരവധി സംഘടനകളും രാഷ്ട്രീയപാർട്ടികളും ഇതിനെതിരെ രംഗത്തുവരികയായിരുന്നു

ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. മണിപ്പൂർ ഹൈക്കോടതിയെ സമീപിക്കാനും നിരവധി സംഘടനകൾ ഒരുങ്ങുന്നതിനിടെയാണ് വിവാദ ഉത്തരവ് തിരുത്തിയത്.
 

Share this story