മണിപ്പൂരിലേത് സാഹസികതയുടെ ഭൂമിയെന്ന് പ്രധാനമന്ത്രി; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മണിപ്പൂരിലെ മലകൾ കഠിനധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാർഗമാണ് ചുരാചാന്ദ്പൂരിലെത്തിയത്.
മഴ കാരണമാണ് ഹെലികോപ്റ്റർ യാത്ര ഒഴിവാക്കിയത്. ചുരാചാന്ദ്പൂരിൽ എത്തിയ മോദി കുട്ടികളുമായി സംസാരിച്ചു. കലാപത്തിന് ശേഷം ആദ്യമായിട്ടാണ് മോദി മണിപ്പൂരിലെത്തുന്നത്. 120 സ്‌കൂളുകളുടെയും കോളേജുകളുടെയും സ്‌പോർട്‌സ് കോംപ്ലക്‌സിന്റെയും നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു
മണിപ്പൂരിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 7000 കോടിയുടെ പദ്ധതി വലിയ വികസനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഫാലിനെ ദേശീയ റെയിൽവേ പാതയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും.
മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് വരാൻ മോദി അഭ്യർഥിച്ചു. 7000 വീടുകൾ പലായനം ചെയ്തവർക്ക് നിർമിച്ച് നൽകും. 500 കോടി ഇവർക്കായി മാറ്റിവെച്ച് പ്രത്യേക പാക്കേജ് നടത്തും. യുവാക്കളുടെ ആശങ്ക പരിഹരിക്കാനും വികസനത്തിനും നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു