മണിപ്പൂരിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം; അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു

manipur

മണിപ്പൂരിലെ മോറെയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. ഇന്നലെ തൗബാലിലെ മെയ്തി മുസ്ലിം മേഖലയിലെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിക്കാനിരിക്കെയാണ് വീണ്ടും അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്

തൗബാലിൽ മെയ്തി പംഗലുകൾ താമസിക്കുന്നിടത്ത് പോലീസ് യൂണിഫോമിലെത്തിയ അക്രമികളാണ് വെടിയുതിർത്തത്. നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ക്ഷുഭിതരായ ജനക്കൂട്ടം രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് മോറെയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം നടന്നത്.
 

Share this story