മണിപ്പൂർ കലാപം: സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവെച്ചു

train

മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തേക്കുള്ള ട്രെയിൻ ഗതാഗതം റെയിൽവേ നിർത്തിവെച്ചു. ഇന്നും നാളെയുമുള്ള ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല. 

സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല. ട്രെയിൻ ഗതാഗതം നിർത്തിവെക്കാൻ മണിപ്പൂർ സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ വ്യക്തമാക്കി. മണിപ്പൂരിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
 

Share this story