മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ 10ന് പരിഗണിക്കും

manish

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി മാർച്ച് 10ന് പരിഗണിക്കും. ഹർജി ഇന്ന് പരിഗണിച്ചപ്പോൾ സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ചില രേഖകൾ കാണാനില്ലെന്നും അത് കണ്ടെടുക്കണമെന്നും സിബിഐ കോടതിയിൽ ഉന്നയിച്ചു

സിബിഐയുടെ അന്വേഷണം പരാജയമെന്നായിരുന്നു സിസോദിയയുടെ അഭിഭാഷകൻ വാദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ സിസോദിയ ഡൽഹി മന്ത്രിസഭയിൽ നിന്നും രാജിവെച്ചിരുന്നു. അറസ്റ്റിന് പിന്നാലെ എഫ് ഐ ആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയെ സമീപിക്കാനാണ് നിർദേശം നൽകിയത്.
 

Share this story