മാവോയിസ്റ്റ് ബന്ധം: പ്രൊഫസർ ജി എൻ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലിട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയെയും മറ്റ് അഞ്ച് പേരെയും 2017ലാണ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2014ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

2022 ഒക്ടോബറിൽ സായിബാബയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ സുപ്രിം കോടതി വിധി റദ്ദാക്കി വിഷയം പുതുതായി പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് വേണം കേസ് പരിഗണിക്കാനെന്നും കോടതി നിർദേശിച്ചിരുന്നു

ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാത്മീകി എസ് എ എന്നിവരുടെ ബെഞ്ചാണ് പിന്നീട് കേസ് പരിഗണിച്ചതും സായിബാബയെ കുറ്റവിമുക്തനാക്കിയതും. ജീവപര്യന്തം തടവിനാണ് നേരത്തെ സായിബാബയെ ശിക്ഷിച്ചിരുന്നത്.
 

Share this story