ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകൾ ബിജെപി നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

katla

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജാപൂരിലെ ബിജെപി നേതാവും ജൻപഥ് പഞ്ചായത്ത് അംഗവുമായ ത്രിപാഠി കട്‌ലയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം

ടോയ്‌നാരിൽ വിവാഹ ചടങ്ങിൽ പോകുകയായിരുന്നു കട്‌ല. ഇതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കട്‌ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഛത്തിസ്ഗഢിൽ രണ്ട് വർഷത്തിനിടെ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ ബിജെപി നേതാവാണ് കട്‌ല.
 

Share this story