കർണാടകയിൽ എസ് എസ് എൽ സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി; 16 അധ്യാപകർക്ക് സസ്‌പെൻഷൻ

suspension

കർണാടകയിൽ എസ് എസ് എൽ സി പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ സ്‌കൂളിലെ പ്രധാനാധ്യാപകനടക്കം 16 അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുരു വില്ലേജിലുള്ള സർക്കാർ ഹൈസ്‌കൂളിലെ അധ്യാപകർക്കെതിരെയാണ് നടപടി. ഹെഡ്മാസ്റ്റർ ഗൊല്ലാളപ്പ ഗുരുപ്പ, അധ്യാപകരായ ഭീമശങ്കർ, രവീന്ദ്ര, ദേവീന്ദ്രപ്പ, സവിതാ ഭായ് തുടങ്ങിയവർക്കാണ് സസ്‌പെൻഷൻ

പരീക്ഷ നടക്കുന്നതിനിടെ എസ് പി ഇഷാ പന്ത് തിങ്കളാഴ്ച സ്‌കൂളിലെത്തിയിരുന്നു. പരീക്ഷാ ഹാളിന്റെ പരിസരത്ത് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും എസ് പിയുടെ പരിശോധനയിൽ കണ്ടെത്തി. ഇതിന് പിന്നാലെ എസ് പി വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിന് ശേഷമാണ് സസ്‌പെൻഷൻ
 

Share this story