മംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി അടക്കം ആറ് പേർ പിടിയിൽ

police

മംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി അടക്കം ആറ് പേർ പിടിയിൽ
മംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. മലയാളി അടക്കം ആറ് പേരെ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപയിലധികം വിലമതിക്കുന്ന എംഡിഎംഎയും കൊക്കെയ്‌നും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 

കാവൂർ ഗാന്ധി നഗർ സ്വദേശി ചിരാഗ് സുനിൽ, അശോക് നഗർ സ്വദേശി ആൽവിൻ ക്ലിന്റൺ ഡിസൂസ, മലപ്പുറം സ്വദേശി ഇ കെ അബ്ദുൽ കരീം, മംഗളുരു കുലശേഖര സ്വദേശി ജനൻ ജഗന്നാഥ്, മംഗളൂരു പരപ്പു സ്വദേശി രാജേഷ് ബംഗേര, അശോക് നഗർ സ്വദേശി വരുൺ ഗനിഗ എന്നിവരാണ് അറസ്റ്റിലായത്

മുംബൈയിലുള്ള ആഫ്രിക്കൻ പൗരനായ ബെഞ്ചമനിൽ നിന്ന് ചിരാഗ് സനിലാണ് എംഡിഎംഎ വാങ്ങി വിതരണത്തിന് എത്തിച്ചത്. മലപ്പുറം  സ്വദേശി അബ്ദുൽ കരീമാണ് അനധികൃത ഇടപാടിന് സാമ്പത്തിക സഹായം നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
 

Tags

Share this story