ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 12 കോടിയുടെ കൊക്കെയ്ൻ പിടികൂടി

chennai
ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വില മതിക്കുന്ന കൊക്കെയ്‌നുമായി നൈജീരിയൻ സ്വദേശി പിടിയിലായി. 1201 ഗ്രാം കൊക്കെയ്‌നാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. എതോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഡിസംബർ 12ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. 12 കോടി വില മതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുരത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
 

Share this story