ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ മയക്കുമരുന്ന്

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3,300 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും ഇന്ത്യൻ നാവികസേനയുടെയും സഹായത്തോടെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഹാഷിഷ് പിടികൂടിയത്

പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 2000 കോടിയിലേറെ രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. 3089 കിലോ ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് പിടികൂടിയത്. ബോട്ടിലെ ജീവനക്കാരായ അഞ്ച് പാക്കിസ്ഥാൻ പൗരൻമാരും അറസ്റ്റിലായിട്ടുണ്ട്

പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബോട്ട് ഇന്ത്യൻ നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരം ലഭിച്ച നാവിക സേന ബോട്ടിനെ വളഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടത്തിനായി അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.
 

Share this story