മഹാരാഷ്ട്രയിലെ ഗ്ലാസ് നിർമാണ ഫാക്‌ടറിയിൽ വൻ തീപിടുത്തം; 6 പേർ മരിച്ചു

Mun

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഗ്ലാസ് നിർമാണ ഫാക്‌ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. സംഭവസമയം ഫാക്‌ടറി അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പുലർച്ചെ രണ്ടേകാലോടുകൂടിയാണ് തീപിടുത്തമുണ്ടയാത്. തൊഴിലാളികളിൽ പലരും ഫാക്‌ടറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അപകടസമയത്ത് 10-15 പേർ ഫാക്‌ടറിക്കുള്ളിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

Share this story