ഡൽഹി ഷാദ്രയിൽ വൻ തീപിടിത്തം; രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു

shadra

ഡൽഹി ഷാദ്രയിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം പത്ത് പേരെ രക്ഷപ്പെടുത്തി

പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഷാദ്രയിലെ ഗീതാ കോളനിയിലാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ സ്ഥലത്ത് എത്തിയ പോലീസാണ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്. 

ആളുകളെ പൂർണമായും പുറത്തെത്തിച്ചതായാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക
 

Share this story