കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം; മുന്നൂറോളം കടകൾ കത്തിനശിച്ചു
Nov 15, 2025, 12:31 IST
കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. 23 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തിടത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്നുണ്ടായ തീ മറ്റ് കടകളിലേക്കും അതിവേഗം പടരുകയായിരുന്നു
ആറ് ഫയർ എൻജിനുകൾ ആദ്യം സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. തുടർന്ന് കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ചു. കടകൾക്കുള്ളിൽ ധാരളം കത്തുന്ന വസ്തുക്കൾ ഉണ്ടായതാണ് തീ അതിവേഗം പടരാൻ കാരണമായത്.
