മുംബൈ ധാരാവിയിൽ വൻ തീപിടിത്തം; ചേരി കത്തിനശിച്ചു

dharavi

മുംബൈയിൽ വൻ തീപിടിത്തം. ധാരാവിയിലുള്ള കമല നഗർ ചേരിയിലാണ് പുലർച്ചെ മൂന്നരയോടെ തീപിടിച്ചത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പത്തോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ ഒരുവിധം നിയന്ത്രണവിധേയമാക്കിയെന്നാണ് റിപ്പോർട്ടുകൾ

നിലവിൽ ആർക്കും പരുക്കേറ്റതായോ മറ്റ് അപകടങ്ങൾ സംഭവിച്ചതായോ റിപ്പോർട്ടില്ല. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പ്രദേശത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുകയാണ്.
 

Share this story