ഗുജറാത്തിൽ പടക്ക ഫാക്‌ടറിയിൽ വൻ തീപിടിത്തം: 4 പേർ മരിച്ചു

Fire

ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ പടക്ക ഫാക്‌ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ വെന്തുമരിച്ചു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക നിർമാണശാലയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് കനത്ത പുകയുടെ സാന്നിധ്യം അനുഭവപ്പെടുന്നതായി വീഡിയോയിൽ കാണാം.

ഫാക്‌ടറിയിലെ വെൽഡിംഗ് ജോലിക്കിടെയാണ് സംഭവം. തീപിടിത്തത്തിൽ ഫാക്‌ടറിക്ക് വൻ നാശനഷ്‌ടമുണ്ടായി, കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. അഗ്നിശമനാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.


 

Share this story