ട്രെയിൻ യാത്രക്കിടെ യുവതിക്ക് മുന്നിൽ സ്വയംഭോഗം; യുവാവ് അറസ്റ്റിൽ

train

ട്രെയിൻ യാത്രക്കിടെ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂർണ എക്‌സ്പ്രസിൽ വെച്ചാണ് സംഭവം. 22കാരിയായ മലയാളി യുവതിയോടാണ് 42കാരൻ അപമര്യാദയായി പെരുമാറിയത്. കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകുകയായിരുന്ന മലയാളി യുവതിക്ക് മുന്നിൽ 42 കാരൻ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു

ട്രെയിൻ ഗോകർണ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ കിടക്കുകയായിരുന്ന യുവതിക്ക് മുന്നിലിരുന്നാണ് യുവാവ് സ്വയംഭോഗം ചെയ്തത്. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് സംഭവം കണ്ടതും ബഹളം വെച്ചതും. ഇതോടെ യുവാവ് മറ്റൊരു കോച്ചിലേക്ക് എഴുന്നേറ്റ് പോയി. യുവതിയും സുഹൃത്തുക്കളും ടിക്കറ്റ് എക്‌സാമിനറെയും എമർജൻസി നമ്പറിലും വിളിച്ച് പരാതി അറിയിച്ചു. ട്രെയിൻ മാർഗോവോ സ്‌റ്റേഷനിൽ എത്തിയപ്പോൾ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Share this story