രാജ്യത്ത് ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാനുള്ള നിശ്ചയദാർഢ്യം ഈ ദിനം കൂടുതൽ ശക്തമാക്കട്ടെ; വിഭജന ഭീതി അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി

ന്യൂഡൽഹി: വിഭജന ഭീതി അനുസ്മരണ ദിനത്തിൽ (Partition Horrors Remembrance Day) രാജ്യത്ത് ഐക്യവും സൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന കാലത്ത് ദുരിതമനുഭവിച്ചവരുടെ ത്യാഗങ്ങളെയും ധീരതയെയും അനുസ്മരിച്ച അദ്ദേഹം, വികസിത ഭാരതം കെട്ടിപ്പടുക്കാൻ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർത്ഥിച്ചു.

​എക്‌സിലൂടെയാണ് (X) പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്.

ഇന്ന് നമ്മൾ വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്. വിഭജനം ബാധിച്ച എല്ലാവരുടെയും ധൈര്യത്തെ നമ്മൾ ഓർക്കുന്നു. കുടുംബങ്ങൾ ചിതറിപ്പോകാനും പ്രിയപ്പെട്ടവരെ നഷ്ടപ്പെടാനും വലിയ വേദനകൾ അനുഭവിക്കേണ്ടിവരാനും ഇടയാക്കിയ ചരിത്രത്തിലെ ഒരു ദാരുണ അധ്യായമായിരുന്നു അത്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തം ജീവിതം വീണ്ടും കെട്ടിപ്പടുക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് മഹത്തായ സംഭാവനകൾ നൽകുകയും ചെയ്ത മനുഷ്യരുടെ ആത്മവീര്യം നമ്മെ പ്രചോദിപ്പിക്കുന്നതാണ്. ഈ ദിനം രാജ്യത്തെ സൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കാനും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ കൂടുതൽ ശക്തമാക്കട്ടെ. — പ്രധാനമന്ത്രി നരേന്ദ്ര മോദി

​ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമായ ഓഗസ്റ്റ് 14, വിഭജനകാലത്ത് ജീവൻ നഷ്ടപ്പെട്ടവരുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ഓർമ്മയ്ക്കായി 2021 മുതലാണ് കേന്ദ്ര സർക്കാർ ‘വിഭജന ഭീതി അനുസ്മരണ ദിനമായി’ ആചരിച്ചു വരുന്നത്. 

Tags

Share this story