ഛത്തിസ്ഗഢിൽ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

suicide

ഛത്തീസ്ഗഡിലെ കോർബയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 24 വയസ്സുള്ള ഹിമാൻഷു കശ്യപാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ സമ്മർദമാണ് മരണകാരണമെന്ന് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു.

സഹപാഠികൾ ആണ് കശ്യപിനെ ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികാരികളെയും പോലീസിനെയും വിവരമറിയിച്ചു. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.


പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ തനിക്ക് മേൽ വലിയ സമ്മർദമുണ്ടായിരുന്നതായി കുറിപ്പിൽ പറയുന്നു. താൻ കാരണം ആരും വിഷമിക്കേണ്ടതില്ലെന്നും കുറിപ്പിൽ പറയുന്നു. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.

Tags

Share this story