രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും കൂടിക്കാഴ്ച; പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് തരൂർ
നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂറോളം നേരം കൂടിക്കാഴ്ച നീണ്ടു.
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് കൂടിക്കാഴ്ചക്ക് ശേഷം തരൂർ പ്രതികരിച്ചു. പറയാനുള്ളത് രണ്ട് ഭാഗത്തും പറഞ്ഞു കഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടു പോകും. മൂന്നാളും ഒന്നിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും തരൂർ പ്രതികരിച്ചു
രാവിലെ 11 മണിയോടെ സഭയിലെത്തി തരൂർ അൽപ്പ നേരം സഭയിൽ ചെലവഴിച്ച ശേഷമാണ് ഖാർഗെയുടെ ഓഫീസിലേക്ക് പോയത്. ഈ സമയം രാഹുൽ ഗാന്ധിയും അവിടെയുണ്ടായിരുന്നു. പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം. അത് കേരളത്തിലായാൽ അത്രയും നല്ലതെന്നും തരൂർ നേതാക്കളോട് ആവശ്യപ്പെട്ടു.
