കർണാടക പ്രകടന പത്രികയിലെ പരാമർശം; ഖാർഗെയ്‌ക്കെതിരെ മാനനഷ്ടക്കേസ്, കോടതി നോട്ടീസയച്ചു

kharge

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടന പത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജ്‌റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിലാണ് പരാതി നൽകിയിരിക്കുന്നത്. 

പ്രകടന പത്രികയിലെ 10ാം പേജിലാണ് ബജ്‌റംഗ് ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നത്. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദുസംഘടനാ പ്രവർത്തകനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ജൂലൈ 10ന് ഹാജരാകണമെന്ന് നിർദേശിച്ച് ഖാർഗെയ്ക്ക് നോട്ടീസ് അയച്ചത്.
 

Share this story